മാലിന്യ മുക്ത നവകേരളം
"കൈയ്യോട് കൈ" - കൈ കോർക്കാം മാലിന്യ രഹിത പുതുയുഗ കേരളത്തിനായി
സ്വച്ഛതാ ഹി സേവാ 2026 - IEC പ്രവർത്തനങ്ങളുടെ ഭാഗമായി തദേശ സ്വയംഭരണ വകുപ്പിൻ്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൈയ്യോട് കൈ - കൈ കോർക്കാം മാലിന്യ രഹിത പുതുയുഗ കേരളത്തിനായി ക്യാമ്പയിൻ ലോഗ പ്രകാശനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി രഘുനാഥൻ അവർകൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ജി. കോമളം അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ, വൈസ് പ്രസിഡന്റ് മാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാർ, ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശുചിത്വ മിഷൻ RP മാർ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, RGSA ബ്ലോക്ക് കോർഡിനേറ്റർ മാർ തുടങ്ങിയവർ ക്യാമ്പയിന്റെ ഭാഗമായി.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തരം തിരിച്ച മാലിന്യങ്ങൾ സുരക്ഷിതമായി ശേഖരിക്കാനും, ഖരമാലിന്യപരിപാലനത്തിൽ പൊതുജനങ്ങളെയും ഹരിതകർമസേനാംഗങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്യാമ്പയിൻ പരിപാടിയിൽ ഖരമാലിന്യ സംസ്കരണത്തിൽ ജന പ്രതിനിധികൾക്കുള്ള പങ്കിനെ കുറിച്ച് ജില്ലാ ശുചിത്വ മിഷൻ ADMC സുജ മാഡം ക്ലാസ്സ് എടുത്തു.