ഗ്രാമ കോടതിക്ക് കേരള ഹൈകോടതിയുടെ ആദരവ്

വാമനപുരം മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും വ്യവഹാര രഹിതമായി മാറ്റുന്നതിൻ്റെ ഭാഗമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് തീരുവനന്തപുരം ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സഹായത്തോടെ ആരംഭിച്ച ഗ്രാമക്കോടതിക്ക് കേരള ഹൈക്കോടതിയുടെ ആദരവ്. തിരുവനന്തപുരത്ത് നടന്ന ജില്ലാ ലീഗൽ സർവ്വീസ് മീറ്റിൽ ഡി.കെ മുരളി എം.എൽ എ യും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളവും ചേർന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംധാർ ൻ്റെ സാന്നിധ്യത്തിൽ ഹൈക്കോടതി ജഡ്‌ജ്  വിജയരാഘവനിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
വാമനപുരം ബ്ലോക്ക് പഞ്ചായത്തും ജില്ല ലീഗൽ സർവീസ് അതോരി റ്റിയും ചേർന്ന് പ്രസിദ്ധീ കരിച്ച പൗരാവകാശങ്ങളും നിയമ വ്യവ സ്ഥയും എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശന കർമ്മം കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് നിർവഹിച്ചു. വാമനപുരം ബ്ലോക്കിലും മണ്ഡലത്തിലും ഉൾപ്പെട്ട പത്ത് പഞ്ചായത്തുകൾ ഉൾപ്പെടുത്തിയാണ് 2025 ജനുവരിയിൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമക്കോടതി ആരംഭിച്ചത്.