കാഴ്ചപ്പാടും ദൗത്യവും
ജനകീയാസൂത്രണത്തിന് മുപ്പത് വർഷം പിന്നിടുന്ന വേളയിൽ സ്വാശ്രയ ബ്ലോക്ക് പ്രദേശം എന്നത് ലക്ഷ്യം വച്ചുകൊണ്ട് സംസ്ഥാന സർക്കാരിൻ്റെ ഹരിതകേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, നൂതനപദ്ധതികളായ CBIC, പ്രതീക്ഷാഭവൻ, ഭിന്നശേഷി സൗഹൃദ ഭവനം, മാതൃകാ ടൂറിസ ഗ്രാമം, ഫാംടൂറിസം, ഗാന്ധിഗ്രാമം ടൗൺഷിപ്പ്, വ്യവഹാര രഹിത ബ്ലോക്ക് തുടങ്ങിയ മിഷൻ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുമുള്ള പദ്ധതികൾ ഏറ്റെടുത്തുകൊണ്ടുളള സർവ്വ വിഭവങ്ങളേയും, സർവ്വ ജീവജാല ങ്ങലേയും, മണ്ണിനേയും, ജലത്തേയും ജൈവസമ്പത്തുക്കളേയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സമഗ്ര വികസന കാഴ്ചപ്പാട് ആണ് ലക്ഷ്യം